നെടുമ്പാശേരി: നെടുമ്പാശേരി കൃഷിഭവന്റെ ആഴ്ചച്ചന്ത കരിയാട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ധ്യാ നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആന്റണി കയ്യാല, കെ.എ. വറിയത്, കെ.കെ. അബി, കൃഷി ഓഫീസർ എം.എ. ഷീബ, അസി. കൃഷി. ഓഫീസർ പി.ആർ. ജിബി എന്നിവർ സംസാരിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ചന്ത ഉണ്ടായിരിക്കും. കർഷകർക്ക് നാടൻ ഉത്പന്നങ്ങൾ ചന്തയിൽ വിറ്റഴിക്കാം.