ആലുവ: ഗതാഗതക്കുരുക്കേറിയ ആലുവ മാർക്കറ്റ് റോഡ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വിഭാഗം (റോഡ്) ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. സ്ഥലം ഏറ്റെടുത്ത് മാർക്കറ്റ് റോഡ് വികസിപ്പിക്കുന്നതിനും മറ്റനുബന്ധ പ്രവൃത്തികൾക്കുമായി ഒമ്പതുകോടിരൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ നൽകി​യ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായത്.