കളമശേരി: ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിൽ നടന്ന ഓൺലൈൻ പ്രവേശനോത്സവം രക്ഷാധികാരി എസ്. ജയതിലകൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു, ഹെഡ്മിസ്ട്രസ് ജയശ്രീ എന്നിവർ സംസാരിച്ചു.

പാതാളം ഗവ. ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവം നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികാ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി..ബി.രാജേഷ്, പ്രിൻസിപ്പൽ ടി.ഇ .വിനോദ്, കൗൺസിലറും സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാനുമായ കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.

ഏലൂർ ഗവ. എൽ.പി.സ്കൂളിലെ ഓൺലൈൻ പ്രവേശനോത്സവം ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിംഗ്‌ കമ്മിറ്റി വൈസ് ചെയർമാനും കൗൺസിലറുമായ കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനി എന്നിവർ സംസാരിച്ചു.