bank
വെളിയത്തുനാട് സഹകരണ ബാങ്കിന്റെ ബനാന ചലഞ്ചിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കൃഷി ഓഫീസർ അതുൽ, ബാങ്ക് പ്രസിഡന്റ് എസ് ബി. ജയരാജ് എന്നിവർ ചേർന്ന് കർഷകരിൽനിന്ന് ഏത്തക്കുല ഏറ്റുവാങ്ങുന്നു

ആലുവ: ലോക്ക്ഡൗണി​ൽ ഏത്തക്കായ വില ഇടിഞ്ഞതിനെത്തുടർന്ന് ദുരിതത്തിലായ കർഷകർക്ക് സഹായവുമായി വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക്. വെളിയത്തുനാട് ബാങ്കും കരുമാല്ലൂർ കൃഷിഭവനും കരുമാല്ലൂർ പഞ്ചായത്തും സംയുക്തമായി കിലോയ്ക്ക് 37 രൂപ നിരക്കിൽ കർഷകരിൽനിന്ന് ഏത്തക്കുലകൾ സംഭരിച്ചശേഷം കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം 35 രൂപ നിരക്കിൽ വിവിധ ഭാഗങ്ങളിൽ വിതരണംചെയ്തു.

2018ലെ പ്രളയം മുതൽ കർഷകർ വിലകിട്ടാതെയും കൃഷി നാശത്തിലൂടെയും കഷ്ടതയനുഭവിക്കുകയായിരുന്നു. കാർഷിക ഉത്പന്നങ്ങൾ ഉയർന്ന വിലയിൽ സംഭരിക്കുന്നതിന് സ്ഥിരമായ പദ്ധതി തയ്യാറാക്കുമെന്ന് പ്രസിഡന്റ് എസ്.ബി. ജയരാജ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കൃഷി ഓഫീസർ അതുൽ, ബാങ്ക് വൈസ് പ്രസിഡന്റ് പ്രദീപ് ജോൺ, ബോർഡ് മെമ്പർമാരായ എ.കെ. സന്തോഷ്, ആർ. സുനിൽകുമാർ, വി.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
.
.