കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ സിന്തെറ്റിക് ട്രാക്ക് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അബ്ദുറഹ്മാന് ടിജെ. വിനോദ് എം.എൽ.എ കത്ത് നൽകി. മദ്ധ്യകേരളത്തിലെ ഏക സിന്തെറ്റിക്ക് ട്രാക്കും നിരവധി സംസ്ഥാന ദേശീയ അന്തർദേശീയ കായിക മത്സരങ്ങൾക്ക് വേദിയായിട്ടുള്ളതുമായ ട്രാക്കിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ട്രാക്ക് വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞതിനാൽ പരിശീലനത്തിന് യോഗ്യമല്ലാതായി. നിർമ്മാണവേളയിൽ പറഞ്ഞതനുസരിച്ചാണെങ്കിൽ ഇതിന്റെ പരമാവധി ആയുസ് ഏഴുവർഷമാണ്. 2007 ലാണ് നിലവിലെ ട്രാക്ക് നിർമ്മിച്ചത്, പിന്നീട് ഇത് പുതുക്കിപ്പണിയാൻ യാതൊരു ശ്രമവും ഉണ്ടായിട്ടില്ല.