തൃപ്പൂണിത്തുറ: സിനിമാ സീരിയൽ രംഗത്തെ താരങ്ങളെ ഉൾപ്പെടുത്തി തൃപ്പൂണിത്തുറ സംസ്കൃതം ഹൈസ്കൂളിൽ ഓൺലൈൻ പ്രവേശനോത്സവം നടന്നു. ചലച്ചിത്രതാരം ടിനിടോം വിദ്യാലയ അനുഭവങ്ങൾ പങ്കുവച്ചു. വീട് ഒരു വിദ്യാലയം എന്ന ആശയത്തെ ആസ്പദമാക്കിയ പ്രവേശനോത്സവത്തിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഭാഗമായി. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. 1989 മുതലുള്ള പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്‌മ പാട്ടുപാടിയും കഥ പറഞ്ഞും പുതുതലമുറയ്‌ക്കൊപ്പം ചേർന്നു. ഗാനരചയിതാവ് സന്തോഷ് വർമ്മ മുഖ്യാതിഥിയായി. മുനിസിപ്പൽ ചെയർപേഴ്സൻ രമ സന്തോഷ്, കൗൺസിലർ സാവിത്രി നരസിംഹറാവു, സീരിയൽ താരങ്ങളായ സുസ്മിത പ്രഭാകരൻ, റഫീക്ക്, പ്രിൻസിപ്പൽ എസ്. മായാദേവി, ഹെഡ്മിസ്ട്രസ് എൻ. സുധ, ഡോ .കെ സന്ധ്യകുഞ്ഞമ്മ എന്നിവർ പങ്കെടുത്തു.