aarakunnam
ആരക്കുന്നം സെന്റ് ജോർജ്‌സ് സ്‌കൂളിലെ പ്രവേശനോത്സവം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ചി കുര്യൻകൊള്ളിനാൽ മണി മുഴക്കി ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജസ് സ്‌കൂളിലെ ഹൈസ്‌കൂൾ, എൽ.പി, പ്രീപ്രൈമറി വിഭാഗങ്ങളിലെ പ്രവേശനോത്സവംവെർചലായി നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ചി കുര്യൻ കൊള്ളിനാൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മനേജർ സി.കെ. റെജി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, റവ. ഫാ. പോൾസൺ കീരിക്കാട്ടിൽ, പി.ടി.എ പ്രസിഡന്റ് എൻ.കെ. ബാബു എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകരായ പ്രീത ജോസ് സ്വാഗതവും ജെസി വർഗീസ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികളുമുണ്ടായി.