കൊച്ചി: ഫിസിക്കലി ചലഞ്ചഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷന്റെ ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്റിൽ നിശ്ചിതകാലത്തേക്ക് സൗജന്യ മാരേജ് രജിസ്‌ട്രേഷൻ കാമ്പയിൻ ആരംഭിച്ചു. രജിസ്‌ട്രേഷൻ മുതൽ കല്യാണം നടക്കുന്നതുവരെ യാതൊരുവക ചാർജും ഈടാക്കാതെയാണ് സേവനം നൽകുന്നത്. ശാരീരിക വൈകല്യമുള്ളവർക്കും നിർദ്ധന കുടുംബത്തിലെ പെൺകുട്ടികൾക്കും അനാഥകൾക്കും മാരേജ് ബ്യൂറോയുടെ സേവനം സൗജന്യമാണ്. കേരള ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്ക് പരിശീലനത്തിനും കായികഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ചെലവിനായി 2019ലാണ് മാര്യേജ് പോയിന്റ് ആരംഭിച്ചത്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9747820407.