tathapally-
കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പലവ്യഞ്ജന - പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷാജി നിർവഹിക്കുന്നു.

പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിലെ കൊവിഡ് ബാധിത കുടുംബങ്ങൾക്കും നിർദ്ധന കുടുംബങ്ങൾക്കും പലവ്യഞ്ജന - പച്ചക്കറിക്കി​റ്റുകൾ വിതരണംചെയ്തു. തത്തപ്പിള്ളി സ്വദേശിയായ പ്രവാസി വ്യവസായി മാനടിയിൽ സജീവാണ് സ്പോൺസർ ചെയ്തത്. തത്തപ്പിള്ളി വിപണനകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷാജി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീജ ബിജു, മെമ്പർ സുനിത ബാലൻ, ജ്യോതി പ്രേംനാഥ്, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ പി.പി. അജിത്കുമാർ, എം.ജി .മുരളി, സി.കെ. അനിൽകുമാർ, എൽ. ആദർശ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ആർ.ആർ.ടി അംഗങ്ങൾക്കുള്ള സാനിറ്റൈസർ, ഗ്ലൗസ്, മാസ്ക് എന്നിവയുടെ വിതരണവും നടന്നു.