swapna

കൊച്ചി: നയതന്ത്രചാനൽ വഴി ദുബായിൽ നിന്ന് സ്വർണം കടത്തിയ കേസിൽ യു.എ.ഇ കോൺസുലേറ്റിലെ മുൻ കോൺസൽ ജനറൽ, അറ്റാഷെ എന്നിവരെ കസ്റ്റംസ് പ്രതി ചേർക്കും. ഇതിന് മുന്നോടിയായി ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാൻ വിദേശകാര്യ മന്ത്രാലയം കസ്റ്റംസിന് അനുമതി നൽകി. നോട്ടീസ് തയ്യാറാക്കിവരികയാണെന്നും ഏതാനും ദിവസങ്ങൾക്കകം വിദേശകാര്യ മന്ത്രാലയം വഴി കൈമാറുമെന്നും കസ്റ്റംസ് ഉന്നതവൃത്തങ്ങൾ 'കേരളകൗമുദി"യോട് പറഞ്ഞു.

ദുബായിൽ നിന്നെത്തിയ നയതന്ത്ര ബാഗേജിൽ നിന്ന് കഴിഞ്ഞവർഷം ജൂലായ് അഞ്ചിനാണ് 14.50 കോടി രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തത്. യു.എ.ഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥരായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർ കേസിൽ അറസ്റ്റിലായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് മന്ദീഭവിച്ച സ്വർണക്കടത്ത് കേസ് അന്വേഷണം കസ്റ്റംസ് വീണ്ടും സജീവമാക്കുകയാണ്. നയതന്ത്ര ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകാനുള്ള നിർണായക നടപടി ഇതിന്റെ ഭാഗമാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എൻ.ഐ.എ എന്നീ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും പൂർത്തിയായിട്ടില്ല.

സ്വർണക്കടത്ത് പിടികൂടിയതിന് പിന്നാലെ യു.എ.ഇയിലേക്ക് മടങ്ങിയ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽഖാസിമി, അറ്റാഷെ റാഷിദ് അൽ ഹാമിസ് അലി എന്നിവർക്കാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടീസ് നൽകുക. നയതന്ത്ര പരിരക്ഷയുള്ള ബാഗേജെന്ന പേരിൽ സ്വർണം കടത്തിയതിനും നികുതിവെട്ടിപ്പിനും നടപടി സ്വീകരിക്കാതിരിക്കാൻ 30 ദിവസത്തിനകം വിശദീകരണം നൽകാനാണ് നോട്ടീസ് നൽകുക. മറുപടി നൽകിയാലും ഇല്ലെങ്കിലും കേസിൽ പ്രതി ചേർക്കാൻ കസ്റ്റംസിന് അധികാരമുണ്ട്.

 വിഹിതം വാങ്ങി യു.എ.ഇ ഉദ്യോഗസ്ഥർ

യു.എ.ഇ കോൺസൽ ജനറൽ, അറ്റാഷെ എന്നിവരുടെ അറിവോടെയാണ് സ്വർണം കടത്തിയതെന്ന് സ്വപ്നയും സന്ദീപും സരിത്തും മൊഴി നൽകിയിരുന്നു. നിശ്ചിതശതമാനം വിഹിതം ഇരുവർക്കും നൽകിയിരുന്നതായും മൊഴിയിലുണ്ട്. മുൻ സർക്കാരിൽ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കേസ്. സ്വർണമടങ്ങിയ ബാഗേജ് കസ്റ്റംസ് പിടിച്ചെടുത്തതിന് പിന്നാലെ വിട്ടുകിട്ടാനായി അറ്റാഷെ വിമാനത്താവളത്തിൽ എത്തിയിരുന്നു.

 അനുമതി കാത്ത് ആറു മാസം

നോട്ടീസ് നൽകാൻ അനുമതി തേടി ആറുമാസം മുമ്പാണ് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയത്. യു.എ.ഇയും ഇന്ത്യയും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. നോട്ടീസ് നൽകാനുള്ള അപേക്ഷയ്ക്ക് അംഗീകാരം നൽകാൻ വിദേശകാര്യ മന്ത്രാലയം ആറുമാസം എടുത്തത് എല്ലാ വശങ്ങളും പരിശോധിക്കാനെന്നാണ് സൂചനകൾ. യു.എ.ഇ അധികൃതരുമായി ആശയവിനിമയവും നടത്തിയ ശേഷമാണ് അനുമതി ലഭിച്ചതെന്നും അറിയുന്നു.

തങ്ങളുടെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസിനെക്കുറിച്ച് യു.എ.ഇ ഭരണകൂടവും അന്വേഷണം നടത്തിയിരുന്നു. കേരളത്തിലെ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ നോട്ടീസിന് മറുപടി ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ.

ക​സ്റ്റം​സി​ന്റേ​ത് ​അ​സാ​ധാ​ര​ണ​ ​ന​ട​പ​ടി,
യു.​എ.​ഇ​ ​നി​സ​ഹ​ക​ര​ണം​ ​വെ​ല്ലു​വി​ളി

എം.​എ​ച്ച് ​വി​ഷ്‌​ണു

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​കോ​ൺ​സ​ൽ​ ​ജ​ന​റ​ലി​നും​ ​അ​റ്റാ​ഷെ​യ്ക്കും​ ​നോ​ട്ടീ​സ​യ​ച്ച് ​അ​സാ​ധാ​ര​ണ​ ​ന​ട​പ​ടി​ക​ളി​ലൂ​ടെ​ ​ക​സ്റ്റം​സ് ​മു​ന്നോ​ട്ടു​പോ​വു​മ്പോ​ഴും,​ ​അ​ന്വേ​ഷ​ണ​വു​മാ​യി​ ​യു.​എ.​ഇ​ ​സ​ഹ​ക​രി​ക്കാ​ത്ത​ത് ​വെ​ല്ലു​വി​ളി​യാ​യി.
സ്വ​ർ​ണ​ക്ക​ട​ത്ത് ​പി​ടി​കൂ​ടി​യ​പ്പോ​ൾ​ ​ദു​ബാ​യി​ലാ​യി​രു​ന്ന​ ​കോ​ൺ​സ​ൽ​ ​ജ​ന​റ​ൽ​ ​ജ​മാ​ൽ​ ​അ​ൽ​സാ​ബി​യെ​ ​പി​ന്നീ​ട് ​കേ​ര​ള​ത്തി​ലേ​ക്ക് ​വി​ടാ​തി​രു​ന്ന​ ​യു.​എ.​ഇ,​ ​ഇ​ന്ത്യ​യി​ൽ​ ​വ​ച്ചു​ള്ള​ ​ചോ​ദ്യം​ചെ​യ്യ​ൽ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​അ​റ്റാ​ഷെ​ ​റ​ഷീ​ദ് ​ഖ​മീ​സ് ​അ​ലി​യെ​യും​ ​തി​രി​കെ​വി​ളി​ച്ചു.​ ​അ​റ്റാ​ഷെ​യു​ടെ​ ​മൊ​ഴി​യെ​ടു​ക്കാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് ​യു.​എ.​ഇ​യോ​ട് ​ഇ​ന്ത്യ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല.​ ​എം​ബ​സി​ ​വ​ഴി​ ​ചോ​ദ്യാ​വ​ലി​ ​അ​യ​ച്ച് ​മാ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​അ​ന​ക്ക​മി​ല്ല.
കോ​ൺ​സ​ൽ​ ​ജ​ന​റ​ലി​ന്റെ​ 11​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളും​ ​ര​ണ്ട് ​പെ​ൻ​ഡ്രൈ​വു​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തും​ ​അ​റ്റാ​ഷെ​യു​ടെ​ ​ഫ്ലാ​റ്റി​ൽ​ ​റെ​യ്ഡ് ​ന​ട​ത്തി​യു​മു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഇ​രു​വ​ർ​ക്കും​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​ക​സ്റ്റം​സ് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും​ ​ന​യ​ത​ന്ത്ര​ ​ബ​ന്ധ​ത്തി​ന് ​ഉ​ല​ച്ചി​ൽ​ ​ത​ട്ടാ​ത്ത​ ​വി​ധ​ത്തി​ലാ​ണ് ​ന​യ​ത​ന്ത്ര​ ​പ​രി​ര​ക്ഷ​യു​ള്ള​ ​ഇ​രു​വ​ർ​ക്കു​മെ​തി​രാ​യ​ ​ക​സ്റ്റം​സ് ​ന​ട​പ​ടി​ക​ൾ.​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​സ​ഹ​ക​രി​ക്കു​മെ​ന്ന് ​യു.​എ.​ഇ​ ​പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും,​ ​ന​യ​ത​ന്ത്ര​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​പ​ങ്കി​ല്ലെ​ന്നും​ ​കോ​ൺ​സ​ലേ​റ്റി​നെ​ ​പ്ര​തി​ക​ൾ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്തെ​ന്നും​ ​അ​വ​ർ​ ​നി​ല​പാ​ടെ​ടു​ത്തു.​ ​സ്വ​ർ​ണം​ ​കേ​ര​ള​ത്തി​ലേ​ക്ക​യ​ച്ച​ ​ഫൈ​സ​ൽ​ ​ഫ​രീ​ദി​നെ​ ​യു.​എ.​ഇ​ ​അ​റ​സ്റ്റ് ​ചെ​യ്തെ​ങ്കി​ലും​ ​ഇ​തു​വ​രെ​ ​കൈ​മാ​റി​യി​ട്ടി​ല്ല.​ ​പി​ടി​ച്ച​ ​മു​പ്പ​തു​ ​കി​ലോ​ ​സ്വ​ർ​ണം​ ​ക​ണ്ടു​കെ​ട്ടു​ക​യാ​ണ് ​ക​സ്റ്റം​സി​ന്റെ​ ​ഇ​പ്പോ​ഴ​ത്തെ​ ​ല​ക്ഷ്യം.


അ​റ്റാ​ഷെ​യും
ജ​ന​റ​ലും
₹​അ​റ്റാ​ഷെ​യു​ടെ​ ​പേ​രി​ലാ​ണ് ​സ്വ​ർ​ണ​മ​ട​ങ്ങി​യ​ ​ബാ​ഗെ​ത്തി​യ​ത്.​ ​യു.​എ.​ഇ​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​ചി​ഹ്ന​വും,​ ​ന​യ​ത​ന്ത്ര​ബാ​ഗാ​ണെ​ന്ന​ ​സ്റ്റി​ക്ക​റും​ ​പ​തി​ച്ചി​രു​ന്നു.​ ​കാ​ർ​ഗോ​യു​ടെ​ ​എ​യ​ർ​വേ​ ​ബി​ല്ലി​ലും​ ​ന​യ​ത​ന്ത്ര​ബാ​ഗാ​ണെ​ന്നാ​യി​രു​ന്നു.
₹​ ​അ​റ്റാ​ഷെ​യു​ടെ​ ​ഒ​പ്പു​ള്ള​ ​ക​ത്തു​മാ​യാ​ണ് ​കോ​ൺ​സു​ലേ​റ്റ് ​പി.​ആ​ർ.​ഒ​ ​സ​രി​ത്ത് ​കാ​ർ​ഗോ​ ​ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​ത്.​ ​പി​ന്നീ​ട് ​അ​റ്റാ​ഷെ​ ​നേ​രി​ട്ടെ​ത്തി.​ ​ക​സ്റ്റം​സ് ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​വാ​ഗ്വാ​ദ​ത്തി​ലേ​ർ​പ്പെ​ട്ട​ ​അ​റ്റാ​ഷെ,​ ​ന​യ​ത​ന്ത്ര​ ​പ​രി​ര​ക്ഷ​യെ​ക്കു​റി​ച്ച് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി
ദു​ബാ​യി​ലേ​ക്ക് ​കാ​ർ​ഗോ​ ​തി​രി​ച്ച​യ​പ്പി​ക്കാ​നും​ ​ശ്ര​മി​ച്ചു.
₹​ ​കോ​ൺ​സ​ൽ​ ​ജ​ന​റ​ലി​ന് ​സ്വ​ർ​ണം,​ ​ഡോ​ള​ർ​ ​ക​ട​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്കു​ണ്ടെ​ന്നാ​ണ് ​ക​ണ്ടെ​ത്ത​ൽ.​ ​ഇ​ട​യ്ക്കി​ടെ​ ​ഫോ​ൺ​ ​മാ​റു​ന്ന​ ​പ​തി​വു​ണ്ടാ​യി​രു​ന്ന​ ​കോ​ൺ​സ​ൽ​ ​ജ​ന​റ​ൽ​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ഉ​പ​യോ​ഗി​ച്ച​ 11​ഫോ​ണു​ക​ൾ​ ​ക​സ്റ്റം​സ് ​പി​ടി​ച്ച​താ​ണ് ​നി​ർ​ണാ​യ​ക​മാ​യ​ത്.

ന​യ​ത​ന്ത്ര
പ​രി​ര​ക്ഷ

₹​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ലെ​ ​കോ​ൺ​സ​ൽ​ ​ജ​ന​റ​ലി​നും​ ​ര​ണ്ട് ​അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ​അ​റ്റാ​ഷെ​മാ​ർ​ക്കും​ ​ന​യ​ത​ന്ത്ര​ ​പ​രി​ര​ക്ഷ​യു​ണ്ട്.
₹​ ​ഇ​വ​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നോ​ ​അ​റ​സ്റ്റ് ​ചെ​യ്യാ​നോ​ ​ക​ഴി​യി​ല്ല.​ ​ചോ​ദ്യം​ചെ​യ്യാ​ൻ​ ​യു.​എ.​ഇ​യു​ടെ​ ​അ​നു​മ​തി​ ​വേ​ണം.​ ​ഇ​ന്ത്യ​യി​ലെ​ ​കോ​ട​തി​ക​ളി​ൽ​ ​ഹാ​ജ​രാ​ക്കാ​നാ​വി​ല്ല.
₹​ ​ന​യ​ത​ന്ത്ര​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​പ്ര​തി​യാ​ക്കി​യാ​ലും​ ​മാ​തൃ​രാ​ജ്യ​ത്തി​ന് ​കൈ​മാ​റ​ണ​മെ​ന്നാ​ണ് ​രാ​ജ്യാ​ന്ത​ര​ച​ട്ടം.​ ​ഡി​പ്ലോ​മാ​റ്റി​ക് ​പാ​സ്പോ​ർ​ട്ട് ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​യാ​ത്ര​ ​വി​ല​ക്കാ​നാ​വി​ല്ല.