പറവൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാദ്ധ്യമ പ്രവർത്തകർക്കും ബാധകമാണെന്നും സഞ്ചരിക്കാൻ സത്യവാങ്മൂലം വേണമെന്നും പറവൂർ പൊലീസ്. പത്രസ്ഥാപനങ്ങൾ നൽകിയിട്ടുള്ള ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡ് കാണിച്ചാലും എവിടെനിന്ന് വരുന്നു എങ്ങോട്ടുപോകുന്നു എന്നറിയാൻ അധികാരമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജില്ലയിൽ ഒരിടത്തും ഇല്ലാത്ത വിധത്തിൽ മാദ്ധ്യമ പ്രവർത്തനത്തിന് തടസമായിരിക്കുകയാണ് പറവൂരിലെ ചില പൊലീസുകാർ. ട്രിപ്പിൾ ലോക്ഡൗൺ നീക്കി സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന്റെ വഴിയിൽ തടയൽ. മാദ്ധ്യമ പ്രവർത്തകരെ തടയില്ലെന്ന് മുനമ്പം ഡിവൈ.എസ്.പി. ആർ. ബൈജുകുമാർ നേരത്തെ അറിയിച്ചിരുന്നതാണ്.