വൈപ്പിൻ: കുഴുപ്പിള്ളി പഞ്ചായത്തിൽ ആരംഭിക്കുന്ന ഡി.സി.സിയിലേക്ക് പാർട്‌ടൈം നഴ്‌സിംഗ് സ്റ്റാഫ്, അറ്റൻഡർ കം വാച്ചർ എന്നിവരെ ആവശ്യമുണ്ട്. നഴ്‌സിംഗ് സ്റ്റാഫിന് ബി.എസ് സി, എ.എൻ.എം സർട്ടിഫിക്കറ്റ് വേണം. പ്രായപരിധി 50. നിയമാനുസൃത വേതനം ലഭിക്കും. ഭക്ഷണം, താമസസൗകര്യം, പി.പി.ഇ കിറ്റ് എന്നിവ ലഭ്യമാക്കും. അപേക്ഷ ഇന്ന് വൈകിട്ട് നാലിനകം ബയോഡേറ്റ, സർട്ടിഫിക്കറ്റി​ന്റെ കോപ്പി, ഫോട്ടോ എന്നിവ സഹിതം പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.