വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണ ബാങ്കിന്റെ 'നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളുണ്ട് ' എന്ന പദ്ധതിയുടെ ഭാഗമായി നായരമ്പലം പഞ്ചായത്തിലെ ആശാ വർക്കർമാർക്ക് മാസ്‌ക്, പൾസ് ഓക്‌സിമീറ്റർ, സാനിറ്റൈസർ എന്നിവ ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ വച്ചു ബാങ്ക് പ്രസിഡന്റ് പി.കെ.രാജീവ് വിതരണം ചെയ്തു. ഭരണസമിതി അംഗങ്ങളായ സുഭാഷ്‌കുമാർ, അഡ്വ.സുമോദ്, കല ബാബുരാജ്, ആശ അശോകൻ, ഷൈലാ ബാബു എന്നിവർ പങ്കെടുത്തു.