പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ ചില വാർഡുകളിൽ ചൊറിയൻ പുഴുശല്യം രൂക്ഷമായി. മഴ കനത്തതോടെയാണ് ഇവയെ കണ്ടെത്തിയത്. പ്രധാനമായും മരങ്ങളിൽ കാണുന്ന ഇവ വീടുകളിൽ കയറിക്കൂടുന്നതാണ് പ്രശ്നമാകുന്നത്. ചുവന്ന തലയും രണ്ട് സെന്റീമീറ്ററോളം നീളവും ശരീരമാസകലം രോമവുമുള്ള ഈ പുഴുക്കൾ അനുദിനം പെരുകുകയാണ്. പുഴുക്കൾ ദേഹത്ത് പതിച്ചാൽ ചൊറിച്ചിലിനോടൊപ്പം ശരീരം വീർക്കുകയും ചെയ്യും.