ആലുവ: കൊട്ടും കുരവയുമില്ലാതെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയുമെല്ലാം സ്കൂളുകളിൽ ഓൺലൈൻ പ്രവേശനോത്സവം നടന്നു. കീഴ്മാട് ഗവ. യു പി സ്‌കൂളിലെ പ്രവേശനോത്സവം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ. സാബു അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ സാജു കൊടിയനും സാജൻ പള്ളുരുത്തിയും വിശിഷ്ടാതിഥികളായിരുന്നു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു, വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സ്‌നേഹ മോഹനൻ, കൃഷ്ണകുമാർ, ഹെഡ്മിസ്ട്രസ് കെ.കെ. ഉഷാകുമാരി, എ.ഇ.ഒ ഷൈല പാറപ്പുറത്ത്, ബി.പി.സി കെ.എൽ. ജ്യോതി, എൻ.എസ്. ധന്യ, എസ്. ശ്രീജ എന്നിവർ സംസാരിച്ചു.

ചെങ്ങമനാട് ഗവ. എച്ച്.എസ്.എസിൽ

ചെങ്ങമനാട് ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച വെർച്വൽ പ്രവേശനോത്സവം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി അദ്ധ്യക്ഷത വഹിച്ചു., ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, ജനപ്രതിനിധികളായ അമ്പിളി ഗോപി, ഷക്കീല മജീദ്, സി.എസ്. അസീസ്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുഷമകുമാരി, കെ. ശകുന്തള, പി.ടി.എ പ്രസിഡന്റ് കെ.ജെ. എൽദോസ്, ടി.കെ. സുധീർ, ബിജു ആന്റണി തുടങ്ങിയവർ പങ്കെടുത്തു.