saju-thomasvadasery
ഏലൂർ നഗരസഭയിലെ 29-ാം വാർഡിലെ കുടുംബങ്ങൾക്ക് കൗൺസിലർ സാജു തോമസ് വടശേരി പച്ചക്കറി കിറ്റുകൾ നൽകുന്നു

ഏലൂർ: നഗരസഭ 29-ാം വാർഡിലെ നാനൂറോളം കുടുംബങ്ങളിൽ കൗൺസിലർ സാജു തോമസ് വടശേരിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. എൽ.ജെ.പി സംസ്ഥാന സെക്രട്ടറി രാമചന്ദ്രൻ , ബി.ജെ.പി മുനിസിപ്പൽ പ്രസിഡൻ്റ് വി.വി.പ്രകാശൻ, സെക്രട്ടറി ഐ.ആർ.രാജേഷ്, കമ്മിറ്റി അംഗം ദിപിൽകുമാർ, സി.പി. ജയൻ, ഷിജു, സേതു, പി.ജി.രമേഷ്, പ്രശാന്ത്, കെ.ആർ. സുമേഷ് എന്നിവർ പങ്കെടുത്തു.