കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ പ്രതിഷേധമുയരുമ്പോൾ ജനങ്ങളെ ബോധവൽക്കരിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരായ ഏഴ് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് ഓരോ ദ്വീപിന്റെയും ചുമതല നൽകി കളക്ടർ എസ്. അസ്കർ അലി ഉത്തരവിറക്കിയത്. ദ്വീപിലെ ജനങ്ങളോട് വികസന കാര്യങ്ങൾ വിശദീകരിക്കുകയാണ് പ്രധാന ഉദ്ദേശ്യം. വികസനവും കൊവിഡ് സാഹചര്യങ്ങളും ലക്ഷ്യമാക്കിയാണ് നടപടിയെന്ന് കളക്ടർ പറയുന്നു.