കൊച്ചി: 2020ലെ മോളിവുഡ് ഫ്‌ളിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഓൺലൈൻ ടെലിവിഷൻ അവതാരകനായി കൗമുദി ടിവിയിലെ സുമേഷ് മധു തിരഞ്ഞെടുക്കപ്പെട്ടു. 'റീൽ ടു റിയൽ' എന്ന പരിപാടിയുടെ അവതാരകനാണ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ കൂടിയായ സുമേഷ്.
മികച്ച നടൻ: ജയസൂര്യ, സഹനടൻ: സുമേഷ് മൂർ, ഹാസ്യ താരം: സൈജു കുറുപ്പ്, പുതുമുഖ സംവിധായകൻ: ജോഫിൻ. ടി. ചാക്കോ, യൂത്ത് ഐക്കൺ: റോഷൻ മാത്യു, മികച്ച പുതുമുഖ നായകൻ: ദേവ് മോഹൻ, ജനപ്രിയ നടൻ: അനീഷ് രവി, സംഗീത സംവിധായകൻ: രതീഷ് വേഗ. പുരസ്‌കാരങ്ങൾ ജൂണിൽ സമ്മാനിക്കും.