കൊച്ചി: പ്രളയം, കൊവിഡ് മഹാമാരി എന്നിവയ്ക്കിടയിലും കാർഷിക രംഗത്തിന് ക്ഷീരമേഖല നൽകി വരുന്ന സംഭാവനകൾ പ്രത്യേക പരാമർശം അർഹിക്കുന്നതാണെന്ന് മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു. അന്താരാഷ്ട്ര ക്ഷീരദിനത്തിൽ മിൽമ എറണാകുളം യൂണിയൻ ഹെഡ് ഓഫീസിൽ നടന്ന ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ പോഷക മൂല്യങ്ങളാൽ സമ്പുഷ്ടമായ പാൽ ആവശ്യാനുസരണം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നത് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ ക്ഷീരദിന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിൽ ആളോഹരി പാലിന്റെ പ്രതിദിന ഉപഭോഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ആരോഗ്യ സംരക്ഷണത്തിന് പ്രതിദിന പാൽ ഉപഭോഗം വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.