ആലുവ: ചൂർണിക്കര പഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കി. ദേശീയപാതയിൽ കാമറ സ്ഥാപിച്ചതോടെ ഉൾപ്രദേശങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് വർദ്ധിച്ചതോടൊണ് പഞ്ചായത്ത് നടപടിയുമായെത്തിയത്.
ദേശീയപാതയിലെ ചിലയിടങ്ങളിലും മാന്ത്രയ്ക്കൽ ക്ഷേത്രത്തിന്റെ മുമ്പിലും കൂടിക്കിടക്കുന്ന മാലിന്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കി. മാലിന്യങ്ങൾ ഇടുന്നവരെ കണ്ടെത്തുവാൻ യുവാക്കളെ ഉൾപ്പെടുത്തി സ്‌കോഡ് രൂപീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, ഷീലാ ജോസ്, റൂബി ജിജി, മെമ്പറുമാരായ സി.പി. നൗഷാദ്, സുബൈദാ യുസഫ് എന്നിവർ നേതൃത്വം നൽകി.