കൊച്ചി: ഓൺലൈൻ വഴി ബുക്ക് ചെയ്ത 45 വയസിന് മുകളിലുള്ളവർക്ക് വ്യാഴം, വെള്ളി, ശനി ( ജൂൺ 3, 4, 5) ദിവസങ്ങളിൽ വാക്‌സിനേഷൻ ലഭിക്കും. വ്യാഴം, വെള്ളി, ശനി കോവിഷീൽഡും, വെള്ളി, ശനി കോവാക്‌സിൻ രണ്ടാം ഡോസുമായിരിക്കും നൽകുക. വാക്‌സിനേഷൻ ബുക്കിങ്ങ് സൗകര്യം cowin.gov.in എന്ന വെബ് സൈറ്റിൽ വാക്‌സിനേഷന്റെ തലേദിവസം ഉച്ചയ്ക്ക് 12 മുതൽ ലഭ്യമാകും. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

 വാക്‌സിനേഷൻ ഹെൽപ് ലൈൻ നമ്പർ, എറണാകുളം ജില്ല
9072303861 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)