പള്ളുരുത്തി: പ്രശസ്ത ചിത്രകാരനും സാംസ്‌കാരിക പ്രവർത്തകനുമായ മധു (പണിപ്പുര മധു - 63) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി.
നക്‌സലൈറ്റ് സാംസ്‌കാരിക സംഘടനയായ ജനകീയ സാംസ്‌കാരിക വേദിയുടെ ഫോർട്ടുകൊച്ചിയിലെ സജീവ പ്രവർത്തകനായിരുന്നു. മധുവിന്റെ ചിത്രശാലയായ 'പണിപ്പുര'യായിരുന്നു അക്കാലങ്ങളിൽ സാംസ്‌കാരിക വേദിക്കാരുടെ ഫോർട്ടുകൊച്ചിയിലെ കേന്ദ്രം. കൊച്ചിയിലെ ആദ്യകാല ജനകീയ ചലച്ചിത്ര പ്രസ്ഥാനങ്ങളിൽ സജീവമായി സഹകരിച്ച മധു കൊച്ചിയിലേക്ക് ജോൺ എബ്രഹാം കടന്നു വന്നപ്പോഴും ഒപ്പം നിന്നു. കുറെ നാൾ ഫോർട്ടുകൊച്ചി പാർക്കിന് സമീപം 'ചിത്രശാല' നടത്തിയിരുന്ന മധു പിന്നീട് ചിത്രകാരൻ വേണു മാഷിന്റെ കൂടെ 'ഏക' ആർട്ട് ഗാലറിയുടെ നടത്തിപ്പിലും ഉണ്ടായിരുന്നു. ഭാര്യ: ലത. മകൻ: അജയ്.