കൊച്ചി​: കലൂർ എ.സി.എസ്. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സത്തി​ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, ഹൈബി ഈഡൻ എം.പി​, ടി.ജെ. വിനോദ് എം.എൽ.എ, മേയർ എം. അനിൽകുമാർ, കൗൺസിലർ ആഷിത യഹിയ, പുല്ലാങ്കുഴൽ വിദഗ്ദ്ധൻ ചേർത്തല രാജേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. കലാപരിപാടികൾകൊണ്ട് കുട്ടി​കളും ചടങ്ങ് ആഘോഷമാക്കി​. സ്കൂൾ മാനേജർ പി.ഐ. തമ്പി, വി.പി. ചന്ദ്രൻ, അസി. മാനേജർ അഡ്വ. മിഥുൻ, പ്രിൻസിപ്പൽ രാജലക്ഷ്മി എം.ആർ, പി.ടി.എ പ്രസിഡന്റ് പ്രസാദ്, സജ്ന എന്നിവർ സംസാരിച്ചു.