കളമശേരി : യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. പരേതനായ മുൻ കൗൺസിലർ ടി.ആർ. ബിജുവിന്റെ മകൾക്ക് പഠനോപകരണങ്ങൾ നൽകി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സുബൈർ ഉദ്ഘാടനം ചെയ്തു. ആദ്യവിതരണം ആരോഗ്യകാര്യ ചെയർമാൻ എ .കെ .നിഷാദ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അൻവർകരീം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.എ. വഹാബ്, ഷംസു തലക്കോട്ടിൽ, മുഹമ്മദ്കുഞ്ഞ് വെള്ളക്കൽ, കൗൺസിലർ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.