111
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ചേരാനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടത്തിയ സ്പീക്ക് അപ്പ് കാമ്പയിൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ സ്പീക്ക് അപ്പ് കാമ്പയിൻ സംഘടിപ്പിച്ചു. ചേരാനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റും എറണാകുളം ബോട്ടുജെട്ടിക്കു മുന്നിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി. ജാനേഷ്‌കുമാറും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആന്റണി സാലു, എം.എ. എബി, കെ.ആർ. വിവേക്, രജീഷ്, അനിൽ പി.ടി, രാജൻ ഫ്രാൻസിസ്, ജെയിംസ് ആൻഡ്രൂസ് തുടങ്ങിയവർ സംസാരിച്ചു.