saplings

കൊച്ചി: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി ഇത്തവണ വിതരണം ചെയ്യുന്നത് 4 ലക്ഷം വൃക്ഷത്തൈകൾ.

കൊവിഡ് കാരണം ബുക്കിംഗിന് അനുസരിച്ചാണ് തൈകൾ മുളപ്പിച്ചത്. ബുക്കിംഗിനായി വെബ്സൈറ്റും തുടങ്ങി. ജില്ലയിലെ സ്കൂളുകൾ 2 ലക്ഷത്തോളം വൃക്ഷത്തൈകൾ ഓർഡർ ചെയ്തിരുന്നു. പക്ഷേ സ്കൂളുകൾ തുറക്കാത്തതിനാൽ ഇവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കൃഷിഭവൻ, ജനപ്രതിനിധികൾ എന്നിവ‌ർക്ക് നൽകാനാണ് തീരുമാനം.

പ്ലാവ്, ഞാവൽ, പേര, സീതപ്പഴം, കറിവേപ്പ്, മഹാഗണി തുടങ്ങിയ ഇനത്തിൽപ്പെട്ട വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. വിവിധ സർക്കാ‌ർ ഓഫീസുകളിലേക്കും രാഷ്ട്രീയ സാമൂഹിക സംഘടനകൾക്കുമുള്ള തൈകൾ കൈമാറിക്കഴിഞ്ഞു.എങ്കിലും ആവശ്യമുള്ളവർക്ക് ഇനിയും ലഭിക്കും. രണ്ട് ലക്ഷത്തോളം തൈകൾ അധികമുണ്ടാകുമെന്ന് കണക്കാക്കുന്നുണ്ട്. അവശ്യമുള്ളവർ ബന്ധപ്പെടുക: 0484-2344761, 8547603736.