കൊച്ചി: കേന്ദ്രത്തിന്റെ വാക്‌സിൻ നയം തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഘടന സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.അരുൺ ജ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ.റെനീഷ്, നേതാക്കളായ കെ.എസ്.ജയദീപ്, വി.എസ്.സുനിൽകുമാർ, ആൽവിൻ സേവ്യർ, സിജി ബാബു.ടി.എം.ഷെ നിൻ, ഷിഫാസ് എന്നിവർ പ്രസംഗിച്ചു.