കോലഞ്ചേരി: തൃക്കളത്തൂർ ശ്രീരാമവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കി​റ്റുകളും സഹായധനവും വിതരണം ചെയ്തു. കൊവിഡ് മൂലം തൊഴിൽ നഷ്ടമുണ്ടായ കുടുംബങ്ങളിലേക്കാണ് അരിയും പച്ചക്കറികളും സഹായധനവും നൽകിയത്. കരയോഗമന്ദിരത്തിൽ നടന്ന ചടങ്ങിന് പ്രസിഡന്റ്‌ മോഹനൻ പാണ്ടാംകോട്ട്, സെക്രട്ടറി രാമചന്ദ്രൻനായർ, വൈശാഖ്, സുകുമാരൻ കീഴേത്ത് , ശശി കൊമത്താട്ട് എന്നിവർ നേതൃത്വം നൽകി.