പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലുവ ചാർട്ടേഡ് അക്കൗണ്ടന്റ് അസോസിയേഷൻ താലൂക്ക് ആശുപത്രിയിലേക്കും ഡിസിസിയിലേക്കും ആവശ്യവസ്തുക്കൾ കൈമാറി. അസോസിയേഷൻ പ്രതിനിധി സി.എ.രമേഷിൽ നിന്ന് നഗരസഭാ അദ്ധ്യക്ഷ വി.എ.പ്രഭാവതിക്ക് ഇവ ഏറ്റുവാങ്ങി. ഉപാദ്ധ്യക്ഷൻ എം.ജെ.രാജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ സജി നമ്പിയത്ത്, ബീന ശശിധരൻ,കൗൺസിലർ ജഹാംഗീർ തോപ്പിൽ എന്നിവർ പ്രസംഗിച്ചു.