s
കുറിച്ചിലക്കോട് തെക്കുംഭാഗം കുടുംബ യൂണിറ്റിന്റെ ഭക്ഷ്യധാന്യക്കിറ്റ് ശാഖാ സെക്രട്ടറി അഡ്വ: എ.ആർ.ജയൻ വിതരണം ചെയുന്നു

കുറുപ്പംപടി: കുറിച്ചിലക്കോട് 867 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിലെ തെക്കുംഭാഗം കുടുംബ യൂണിറ്റിൽ കൊവിഡ് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. സെക്രട്ടറി അഡ്വ : എ.ആർ.ജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.ജി.വിജയൻ , മുഖ്യരക്ഷാധികാരി മോഹൻകുമാർ, കുടുംബയോഗം കൺവീനർ ജിനിൽ, ജോയിന്റ് കൺവീനർ ബിനിഷ് എന്നിവർ നേതൃത്വം നൽകി.