അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ അറ്റൻഡർ കം സ്വീപ്പറായി ജോലിചെയ്തിരുന്ന ആളെ മാറ്റി പുതിയ ജീവനക്കാരനെ നിയമിച്ചതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ചട്ടവിരുദ്ധമായി നിയമനം നടത്തുന്നതിന് നേതൃത്വം നൽകിയ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധസമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാനസെക്രട്ടറി ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോൻ ദേവസി ഓലിയപ്പുറം അദ്ധ്യക്ഷത വഹിച്ചു. സിജു ഈരാളി, ജോസഫ് തോമസ്,ദിനു ജോർജ്, ജിസി ബിജു, അജിത്ത് വരയിലാൻ, അഖിൽ ആന്റു, അലക്‌സ് ആന്റു എന്നിവർ പ്രസംഗിച്ചു.