കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഫുഡ് ചലഞ്ചിലേയക്ക് സിന്തൈറ്റ് ഗ്രൂപ്പ് മൂന്ന് ലക്ഷം രൂപ കൈമാറി. എം.ഡി ഡോ.വിജു ജേക്കബ് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കിന് തുക കൈമാറി. കൊവിഡ് ഒന്നാം തരംഗം മുതൽ കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നും സി.വി.ജെ ഫൗണ്ടേഷൻ മുഖേന മെഡിക്കൽ ഫണ്ട് ഉൾപ്പെടെ നിരവധി സേവനങ്ങൾ സിന്തൈറ്റ് ഗ്രൂപ്പ് നൽകി വന്നിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൗലി ലൂയിസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.പി. ജോണി തുടങ്ങിയതവർ സംസാരിച്ചു.