പറവൂർ: കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറാംവാർഡിലെ വീടുകളിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എ.എൻ. ഉണ്ണിക്കൃഷ്ണനും മുതിർന്ന നേതാവ് എം.എ. സുലൈമാൻകുട്ടിയും ചേർന്ന് നിർവഹിച്ചു. ബൂത്ത് പ്രസിഡന്റ് അബുതാഹിർ, സത്താർ ആലപ്പാട്ട്, സി.ജെ. അസ്ഹർ, ആൽഫി, സൈനുദീൻ ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യധാന്യക്കിറ്റ് സമാഹരണവും വിതരണവും.