school
കടാതി ഗവൺമെന്റ് എൽ.പി സ്കൂളിൽ ഗൂഗിൾ മീറ്റ് വഴി പ്രവേശനോത്സവം നടത്തുന്നു

മൂവാറ്റുപുഴ: ഗൂഗിൾ മീറ്റ് വഴി പ്രവേശനോത്സവം സംഘടിപ്പിച്ച് കടാതി ഗവൺമെന്റ് എൽ.പി സ്കൂൾ.യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി.എൻ.മനോജ്, അദ്ധ്യാപിക ദീപ എ.ബി, കെ.പി ഏബ്രഹാം എന്നിവർ സംസാരിച്ചു.വാളകം പഞ്ചായത്തിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളിലും പ്രവേശനോത്സവത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പി.എ രാജു പഠനോപകരണങ്ങൾ വിതരണം ചെയ്തു.