പറവൂർ: പറവൂർ താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിൽ അനർഹമായി കൈവശം വെച്ചിരിക്കുന്ന എ.എ.വൈ മുൻഗണന വിഭാഗത്തിലെ റേഷൻകാർഡുകൾ തിരികെ ഏൽപിക്കണം. ജൂൺ 30 നകം പറവൂർ താലൂക്ക് സപ്ലൈ ആഫീസർ മുമ്പാകെ ഹാജരാക്കി പൊതുവിഭാഗത്തിലേയ്ക്ക്‌ മാറ്റണം. ഇത്തരം കാർഡുകൾ അനർഹമായി ആരെങ്കിലും കൈവശം വെചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും അറിയിക്കാമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. 0484 2442318.