കളമശേരി: കസ്തൂർബാ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഏലൂർ ഫാക്ട് ഉദ്യോഗമണ്ഡൽ സ്ക്കൂളിലെ ക്ലാസ് ഫാക്ട് സി.എം.ഡി കിഷോർ റുംഗ്ത ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ (എച്ച്.ആർ) എ.ആർ. മോഹൻകുമാർ, ട്രസ്റ്റ് അംഗം ഇ.കെ. സേതു, മാനേജിംഗ് ട്രസ്റ്റി സുന്ദരി ലക്ഷ്മൺ, ട്രസ്റ്റ് ചെയർമാൻ ലക്ഷ്മണ അയ്യർ, കറസ്പോണ്ടൻഡ് അരവിന്ദ്, മാനേജർ അമൃത ഗോമതി, ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ ബാബു വർഗീസ് എന്നിവർ പങ്കെടുത്തു.