thalayolaparamp

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി. യോഗം തലയോലപ്പറമ്പ് കെ.ആർ. നാരായണൻ സ്മാരക യൂണിയനിലെ 'ഗുരു കാരുണ്യം കൊവിഡ് ആശ്വാസ പദ്ധതി' യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി വെട്ടിക്കാട്ടുമുക്ക് ശാഖയിൽ എല്ലാ അംഗവീടുകളിലും അരി, പച്ചക്കറി, പോഷകാഹാര കിറ്റ് എന്നിവ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു സ്വാഗതവും വെട്ടിക്കാട്ടു മുക്ക് ശാഖാ സെക്രട്ടറി എസ് അനിൽകുമാർ നന്ദിയും പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, മനു സുകുമാരൻ, വി.കെ. രഘുവരൻ, വി.ആർ. അഖിൽ എന്നിവർ പങ്കെടുത്തു.