pic
എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ഫ്രീ ഷോപ്പ് ഉദ്ഘാടനം എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിക്കുന്നു

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ അതിജീവനത്തിനായി കൈകോർക്കാം പദ്ധതിയുടെ ഭാഗമായി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു.കോതമംഗലത്തേയും സമീപപ്രദേശങ്ങളിലേയും പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. സി.കെ സത്യൻ,ജോഷി പൊട്ടക്കൽ എന്നിവർ പങ്കെടുത്തു.