അങ്കമാലി: പഞ്ചായത്തിലെ നിർദ്ധനരായ കുടുംബങ്ങളിലും കൊവിഡ് ബാധിത വീടുകളിലും സി.പി.എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് നൽകി. വിതരണോദ്ഘാടനം ജില്ലാ കമ്മിറ്റിഅംഗം പി.ജെ. വർഗീസ് നിർവഹിച്ചു. സിനിമാതാരം കെവിൻ ജോസ് ഭക്ഷ്യക്കിറ്റ് വണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. കെ.എസ്. കെ.ടി.യു ഏരിയാ പ്രസിഡന്റ് രാജു അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ഐ.പി.ജേക്കബ് , മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ, വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി, സി.വി.അശോക്‌കുമാർ, സീന മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.