പറവൂർ: ചേന്ദമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പരിധിയിൽ വരുന്ന പ്രദേശത്ത് കൊവിഡ് ബാധിച്ച കുടുംബങ്ങൾക്ക് സൗജന്യ സാന്ത്വനക്കിറ്രുകൾ വികരണംചെയ്തു. ഭക്ഷ്യധാന്യങ്ങളും പ്രതിരോധ വസ്തുക്കളുടക്കം പതിനാല് ഇനങ്ങളാണ് കിറ്റിലുള്ളത്. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ. ശിവശങ്കരൻ നിർവഹിച്ചു. കെ.ജി. റാഷേൽ, ഉണ്ണിക്കൃഷ്ണൻ, അരുൺ ജോർഡ്, ജോമി ജോസി, വിലാസിനി, പി.വി. മണി, ത്രേസ്യാമ്മ, ബാങ്ക് സെക്രട്ടറി ഔസേപ്പ് തുടങ്ങിയവർ പങ്കെടുത്തു.