librarycouncil
വാക്സിൻ ചലഞ്ചിലേക്ക് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സമാഹരിച്ച തുക താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമന് കൈമാറുന്നു

മൂവാറ്റുപുഴ: വാക്സിൻ ചലഞ്ചിലേക്ക് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ 1.63 ലക്ഷം രൂപ നൽകി. താലൂക്കിലെ ഗ്രന്ഥശാലകളിൽ നിന്ന് ശേഖരിച്ച തുകയാണിത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമന് തുക കൈമാറി. ജില്ല ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ, ജില്ല എക്സിക്യുട്ടീവ് അംഗം പി.ബി.രതീഷ്, ജില്ല കൗൺസിൽ അംഗങ്ങളായ കെ.എൻ.മോഹനൻ, ടി.പി. രാജീവ്, കൗൺസിൽ ക്ലാർക്ക് എസ്.ആർ.സീതദേവി എന്നിവർ പങ്കെടുത്തു.