പറവൂർ: പറവൂർ സഹകരണബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിനായി പലിശരഹിത ഹയർ പർച്ചേസ് വായ്പ നൽകും. ടി.വി, മൊബൈൽഫോൺ, കമ്പ്യൂട്ടർ എന്നിവ വാങ്ങുന്നതിനായി 10 മാസ തിരിച്ചടവ് കാലയളവിൽ 50,000 രൂപ വായ്പ. കുറഞ്ഞ പലിശനിരക്കിൽ ജാമ്യവ്യവസ്ഥകളോടെ 50,000രൂപ വിദ്യാഭ്യാസവായ്പയും പത്താംക്ലാസിൽ പഠിക്കുന്ന നിർദ്ധനരായ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് നൽകി വരുന്ന പ്രതിമാസ സ്‌കോളർഷിപ്പ് എന്നിവയും നൽകുമെന്ന് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അറിയിച്ചു. 0484 2442242.