കൊച്ചി: പള്ളിനട സൗഹൃദ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാസ്‌കും കപ്പയും പൈനാപ്പിളും അടങ്ങിയ പലവ്യഞ്ജന, പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. ആദ്യകിറ്റ് വിതരണം കൗൺസിലർ ജോജി കുര്യക്കോട് നിർവഹിച്ചു. പ്രസിഡന്റ് പി.വി. ജെറോമി, മനോജ് കെ.എസ്. ജോർജ്, സെക്രട്ടറി വടക്കൻ, ജോയിന്റ് സെക്രട്ടറി ലിസി നെൽസൺ, കമ്മിറ്റി അംഗങ്ങളായ സിജു തോമസ് ജോബി, ഫിലോമിന ജോസഫ്, ഷൈനി റോയ്, കൊച്ചുറാണി എന്നിവർ സംസാരിച്ചു.