school
മലയാറ്റൂർ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നീലീശ്വരം എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൽ ആർ. ഗോപിക്ക് ഫാ. വർഗീസ് മണവാളൻ പഠനോപകരണങ്ങൾ നൽകുന്നു.

കാലടി: മലയാറ്റൂർ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മൂന്ന് സ്ക്കൂളുകളിലേക്ക് എഴുപത്തി അയ്യായിരം രൂപയുടെ പനോപകരണങ്ങൾ വിതരണം ചെയ്തു. മലയാറ്റൂർ സെന്റ്തോമസ് പള്ളി വികാരി ഫാ. വർഗീസ് മണവാളൻ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൽ സി.എ. ബിജോയ്, നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ. ഗോപി, സെന്റ് മേരീസ് എൽ.പി സ്കൂൾ പ്രിൻസിപ്പൽ ഇ.ഡി. പോളച്ചൻ, ക്ലബ് സെക്രട്ടറി എബിൻ ദേവസിക്കുട്ടി, സെന്റ് തോമസ് സ്കൂൾ ഹെഡ്മിസ്ട്രസ് മേരി ഉറുമീസ് എന്നിവർ പങ്കെടുത്തു.