paravur-blpch-panchayath

പറവൂർ: വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് പറവൂ൪ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ. മാറ്റിവയ്ക്കപ്പെട്ട ഒരു മാസത്തെ വേതനത്തിന്റെ ഒരു ഗഡു ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഇതിന്റെ സമ്മതപത്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലൈല കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് പങ്കെടുത്തു. ആദ്യ ഗഡുവായി 87,706 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.