bank
കാഞ്ഞൂർ റൂറൽ സഹകരണ സംഘം നൽകുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ നിർവഹിക്കുന്നു

കാലടി: കാലടി-കാഞ്ഞൂർ റൂറൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ 300 കുടുംബങ്ങൾക്ക് പലചരക്ക് കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബാങ്ക് ഡയറക്ടറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.സി.മാർട്ടിൻ നിർവഹിച്ചു. ഡേവിസ്‌ കൂട്ടുങ്ങൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോപി.ആന്റു, റോബിൻ കുര്യൻ, ജോമോൻ ജോൺ എന്നിവർ നേതൃത്വം നൽകി.