photo


വൈപ്പിൻ : ഞാറയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ കൊവിഡ് ബാധിച്ച എല്ലാ കുടുംബങ്ങളിലും വാർഡ് മെമ്പർ സജീഷ് മങ്ങാടൻ ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. 100ലധികം പേർക്ക് ഇവിടെ കൊവിഡ് ബാധിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നുള്ള ശമ്പളവും സുഹൃത്തുക്കളായ ലിൻസ്, സതീഷ് എന്നിവരുടെ സാമ്പത്തി സഹായും ഉപയോഗിച്ചാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്‌സൺ മിനിമോൾ അന്തോണീസ് നിർവഹിച്ചു.