മൂവാറ്റുപുഴ: വാഴക്കുളം സഹകരണ ബാങ്കിന്റെ സഹായത്തോടെ മഞ്ഞള്ളൂർ പഞ്ചായത്ത് ആറാം വാർഡിലെ കുരിശുമല റോഡ് നവീകരണം നടത്തി. റോഡ് നവീകരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, പഞ്ചായത്തംഗം സെലിൻ ഫ്രാൻസിസ് ഉണ്ണി.പി.എം തുടങ്ങിയവർ സംസാരിച്ചു.