കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ച സർക്കാർ ഉത്തരവും ഹൈക്കോടതി വിധിയും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ റിവ്യൂ ഹർജി നൽകി. തീരെ കുറഞ്ഞ നിരക്കാണ് നിശ്ചയിച്ചതെന്നും കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണിതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇക്കാര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ അഭിപ്രായം തേടിയില്ല. അയൽ സംസ്ഥാനങ്ങളിൽ ഉള്ളതിനെക്കാൾ വളരെ കുറഞ്ഞ നിരക്കാണ് കേരളത്തിൽ. സർക്കാർ ഉത്തരവു നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിവേദനം നൽകിയിട്ട് പരിഗണിച്ചില്ലെന്നും ആരോപിക്കുന്നു.