മുളന്തുരുത്തി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യു.ഡി.എഫ് ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിക്കുക, പഞ്ചായത്ത് ഓഫീസിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിക്കുക, സി.എഫ്.എൽ.ടി.സി എത്രയുംവേഗം തുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിൽ എൽ.ഡി.എഫ് പ്രതിഷേധധർണ നടത്തി. ഏരിയാ സെക്രട്ടറി ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാകമ്മിറ്റി അംഗം സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു.
ലിജോ ജോർജ്, പി.എൻ.പുരുഷോത്തമൻ, എം.ആർ.മുരളീധരൻ, ടോമി വർഗീസ്, കെ.എ. ജോഷി, ലതിക അനിൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചാത്ത് മെമ്പർമാരായ പി.എ. വിശ്വംഭരൻ, മഞ്ജു അനിൽകുമാർ, റീന റെജി, ആതിരാ സുരേഷ്, ജോയൽ കെ.ജോയി എന്നിവർ നേതൃത്വം നൽകി.